2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

സംഗീത സംവിധായകന്‍ ശ്രീ. രാജാമണി അന്തരിച്ചു.

സംഗീത സംവിധായകന്‍ ശ്രീ. രാജാമണി അന്തരിച്ചു.നൂറ്റമ്പതോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുള്ളയാളാണ് ശ്രീ. രാജാമണി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി എഴുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും പകര്‍ന്നിട്ടുണ്ട്.പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ. ബി എ ചിദംബരനാഥിന്റെ മകനാണ് രാജാമണി. രാജാമണിയുടെ മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.ആറാം തമ്പുരാന്റെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരവും നന്ദനം, ശാന്തം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിം ക്രിട്ടിക് പുരസ്‌കാരവും ലഭിച്ചു. ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ചിത്രത്തിന് രാജ്യാന്ത പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.......