2012, നവംബർ 14, ബുധനാഴ്‌ച

പ്രണയദിനം



ചീറിപ്പായുന്ന പോലീസ് ജീപ്പുകളും . ആംബുലന്‍സുകളും... വളരെ താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്ററുകളുടേയും ശബ്ദം കേട്ടുകൊണ്ടാണ് ... പ്രണയദിനത്തിലേക്ക് ഉറക്കമുണര്‍ന്നത് ... കലാപത്തിന്‍റെ ഒന്നാം വാര്‍ഷികം വളരെ വിപുലമായി തന്നെ കലാപകാരികള്‍ അഘോഷിച്ചുകൊണ്ടിരിക്കുന്നു ... പല ഗ്രാമങ്ങളും ഇന്നലെ രാത്രി മുതല്‍ തന്നെ കത്തി തുടങ്ങി .. ഇപോഴും അണയാതെ കത്തിക്കൊണ്ടിരിക്കുന്നു.... അഗ്നിശമന സേനകള്‍ക്കൊന്നും അങ്ങോട്ടെത്തി ചേരാന്‍ പോലും കഴിയാത്ത രീതിയില്‍ അവര്‍ വലയം തീര്‍ത്തിരിക്കുന്നു.. എല്ലാവരും വളരെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ഫെബ്രുവരി പതിനാല് അങ്ങിനെ പുകയുകയാണ്... എന്തും സംഭവിക്കാം ... അവരെ നേരിടാന്‍ അത്രയേറെ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട് എങ്കിലും കാലാവസ്ഥ പോലെ തന്നെയാണ് ഇവരുടെ സ്വഭാവവും എന്നറിയാവുന്നത് കൊണ്ട് ...ഒരു കരുതലെന്ന രീതിയില്‍ കുട്ടികളെയൊന്നും ആരും സ്കൂളില്‍ അയച്ചിട്ടില്ല ... ഒരു തരം അപ്രഖ്യാപിത അവധി പോലെ രാജ്യം ഒരു മൂകതയിലാണ്.  
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് അവര്‍ ഭരണമാറ്റം ആവശ്യപ്പെട്ട് കൊണ്ട്  പ്രകടനം ആരംഭിച്ചത് .. അതിനോട് ഭരണകൂടം പ്രതികരിച്ചത്  ഇത്തിരി കടന്നു പോയി എന്ന് പറയാതെ വയ്യ എന്നാലും പിന്നീടങ്ങോട്ട് രക്ത രൂക്ഷിതമായിരുന്നു. ഇപ്പോല്‍ ഒരു വര്‍ഷം തികയുമ്പോഴും വീര്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ അവര്‍ പോരാടുന്നു .. അവരുടെ പോരാട്ടത്തെ ശക്തമായിത്തന്നെ ഭരണകൂടം പ്രതിരോധിക്കുന്നു... നമുക്ക് ആരുടെയും പക്ഷം ചേരാന്‍ നിവൃത്തിയില്ല.  എന്നാലും എല്ലാവരും ഭീതിയുടെ നിഴലില്‍ ആണ് ... ഒരു പലായനം അതി വിദൂരമല്ല എന്ന് എല്ലാവരും ഭയക്കുന്നു ... അങ്ങിനെ ഞങ്ങളുടെ പ്രണയദിനത്തിന്‍റെ ഓര്‍മ്മകള്‍ തീയും പുകയുമായി ഇങ്ങിനെ തുടരും .. എല്ലാം ശുഭമായി തീരട്ടെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന...  

ആര്‍ക്ക് വേണ്ടി
.


ആര്‍ക്ക് വേണ്ടി... എന്തിനു വേണ്ടി.
പിറന്ന മണ്ണില്‍ വര്‍ഗ്ഗീയ വിഷം വിതച്ചു
നിന്‍റെ സോദരര്‍ സ്നേഹിതര്‍
എത്ര പേരെ നീ കുരുതി കൊടുത്തു..
എന്തു നേടി നീ അസ്വസ്ഥതയല്ലാതെ  
എല്ലാം മറന്നൊന്നുറങ്ങുവാനാവാതെ..
വിഷവിത്തുകള്‍ വാരി വിതറി നീ  
മരവിപ്പിച്ച് കുറെ മസ്തിഷ്കങ്ങളല്ലാതെ  
പാഴായി പോയ മക്കളെ ഓര്‍ത്തുള്ള
അമ്മമാരുടെ കണ്ണുനീരല്ലാതെ  
ചിന്നി ചിതറിയ മൃതശരീരങ്ങളും  
ആശ്രയമറ്റ കുടുംബങ്ങളെയുമല്ലാതെ  
എന്തു നേടി നീ സ്വര്‍ഗ്ഗമോ.. സാമ്രാജ്യമോ...
ഒരിക്കല്‍ നിന്നെയും ഇല്ലായ്മ ചെയ്യും
നിന്നെ സൃഷ്ടിച്ചവര്‍ തന്നെ  
പിന്നെയാര്‍ക്ക്   വേണ്ടി...??? എന്തിനുവേണ്ടി...???