2012, നവംബർ 14, ബുധനാഴ്‌ച

ആര്‍ക്ക് വേണ്ടി
.


ആര്‍ക്ക് വേണ്ടി... എന്തിനു വേണ്ടി.
പിറന്ന മണ്ണില്‍ വര്‍ഗ്ഗീയ വിഷം വിതച്ചു
നിന്‍റെ സോദരര്‍ സ്നേഹിതര്‍
എത്ര പേരെ നീ കുരുതി കൊടുത്തു..
എന്തു നേടി നീ അസ്വസ്ഥതയല്ലാതെ  
എല്ലാം മറന്നൊന്നുറങ്ങുവാനാവാതെ..
വിഷവിത്തുകള്‍ വാരി വിതറി നീ  
മരവിപ്പിച്ച് കുറെ മസ്തിഷ്കങ്ങളല്ലാതെ  
പാഴായി പോയ മക്കളെ ഓര്‍ത്തുള്ള
അമ്മമാരുടെ കണ്ണുനീരല്ലാതെ  
ചിന്നി ചിതറിയ മൃതശരീരങ്ങളും  
ആശ്രയമറ്റ കുടുംബങ്ങളെയുമല്ലാതെ  
എന്തു നേടി നീ സ്വര്‍ഗ്ഗമോ.. സാമ്രാജ്യമോ...
ഒരിക്കല്‍ നിന്നെയും ഇല്ലായ്മ ചെയ്യും
നിന്നെ സൃഷ്ടിച്ചവര്‍ തന്നെ  
പിന്നെയാര്‍ക്ക്   വേണ്ടി...??? എന്തിനുവേണ്ടി...???  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ