2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

നിത്യശാന്തി.

പ്രിയ സുഹൃത്തേ നിന്നാത്മാവിനു
നേരുന്നു ഞാന്‍ നിത്യശാന്തി.
ഒരു യാത്രാമൊഴിപോലുമില്ലാതെ
നോവുന്ന ഹൃദയവും താങ്ങി
വ്യഥകളില്‍ നീങ്ങിയജീവിതം
ഇനി നീ വേണ്ടെന്നു വച്ചതോ..?
ചില വാക്കുകള്‍ സൂചനകള്‍
ഇല്ല നിനക്കാകില്ല ഞങ്ങളെ
ഒരുമാത്രയെങ്കിലും കാണാതിരിക്കുവാന്‍
സ്വന്തം വ്യഥകളെ ചിരിയാല്‍ മറച്ചു നീ
കളിയായ് കലഹിച്ച് നടന്നകാലം
ഇതൊന്നുമറിയാതെയെന്‍റെ മനസ്സില്‍ നീ
ചെറിയൊരനിഷ്ടമായ് നിറഞ്ഞിരുന്നോ..?
അറിയാതെ നല്ല സുഹൃത്തുക്കളായിട്ടും
നീയൊന്നുമെന്നോട് പറഞ്ഞുമില്ല
പിന്നെയറിഞ്ഞപ്പോള്‍ നീയുമില്ല.
ഇനിയെന്‍റെ ഓര്‍മ്മയില്‍ ഒരു തിരിനാളമായ്
അണയാതെ നീയെന്നുമുണ്ടാകുമോ..?
അറിയില്ല പതിവുപോല്‍ മറവിതന്‍ കയങ്ങളില്‍
ഒരു പക്ഷെ നീയും അലിഞ്ഞ് ചേരാം
എന്നാലുമെന്‍റെയീ മൌനമാം പ്രാര്‍ത്ഥന
നിന്‍റെയാത്മാവിനായ് അര്‍പ്പിക്കുന്നു
ഇനിവരും ജന്മങ്ങളെങ്കിലും ഒരുനല്ല
ഹൃദയം ലഭിക്കുവാനിടയായിടട്ടെ
അതുവരെ പുണ്യമാം നിന്‍റെയാത്മാവിന്
നിത്യതയില്‍ ശാന്തി ലഭിച്ചിടട്ടെ.

1 അഭിപ്രായം:

  1. ഇല്ല നമ്മുടെ പ്രിയപ്പെട്ട കുഞ്ഞനിയനെ നാം ഒരിക്കലും മറക്കില്ല ടോണി..
    ഇനി ഒരു ജന്മം എടുത്താണെങ്കിലും അവന്‍ നമ്മുടെ പ്രിയപ്പെട്ടവനായി നമ്മുടെ ഇടയിലേക്ക് തിരിച്ചെത്തും..
    അത് വരെ നമുക്ക് മനസ്സിലെ മുറിവ് ഉണങ്ഗാനായിപരസ്പരം ആശ്വസിപ്പിക്കാം..

    മറുപടിഇല്ലാതാക്കൂ