2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

എന്നെ ഞാന്‍ തന്നെ കാക്കണം


ഇനിയെവിടെയാണെനിക്കൊരഭയം
ആരിലാണെന്‍റെ രക്ഷകന്‍
കുഞ്ഞിക്കൈപിടിച്ചുനടത്തിയോരഛനോ
കുഞ്ഞുമ്മനല്‍കി കൂടെവളര്‍ന്നൊരേട്ടനോ
ഹൃദയത്തില്‍ കൂടുകൂടിയ സ്നേഹിതനോ.
ആരെയും വിശ്വസിക്കാന്‍ കഴിയാതെ
ഒറ്റയ്ക്ക് പുറത്തൊന്നിറങ്ങുവാനാകാതെ
തനിയെ വീട്ടിലും കഴിയുവാനാകാതെ
എത്രനാള്‍ എത്രനാളീ നശിച്ച ജീവിതം
ഈ പെണ്‍ജന്മമൊരു ശാപമായി മാറിയോ
വിലക്കുകളില്ലാതെ കൂട്ടരോടൊത്തുകൂടാന്‍
ഉടല്‍ കൊതിക്കാത്തൊരാണ്‍ സുഹൃത്തിനെ കിട്ടുവാന്‍
ഇനിയുമെത്ര ജന്മങ്ങള്‍ കഴിയണം
മക്കളെപ്പെറ്റൊരുമൂലയിലൊതുങ്ങുവാന്‍
യന്ത്രങ്ങള്‍ മാത്രമായ് തീരാനീ ജീവിതം
പണ്ഢിതര്‍ പോലും വിടുവായരായ് മാറുമ്പോള്‍
പാമരര്‍ എന്തൊക്കെ ചെയ്തുകൂട്ടും..
ഒരു നാള് വരും ഞങ്ങളെ മനുഷ്യരായ് കാണുന്ന
ഞങ്ങള്‍ക്കും ഹൃദയവിചാരങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെയൊരുനാള്‍ വരും
അതുവരെ പോരാടണം
എന്നെ ഞാന്‍ തന്നെ കാക്കണം...

1 അഭിപ്രായം:

 1. ആനുകാലിക പ്രാധാന്യമുള്ള വിഷയം.
  വീട്ടില്‍ പോലും രക്ഷയില്ലാതായ പെന്കുരുന്നുകള്‍...
  ഈ മനുഷ്യര്‍ എന്ത് ഇങ്ങനെ?
  നന്നായി എഴുതി ടോണി..
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ